Kerala
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു
പഴയ ഗേറ്റില്‍ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും കുഞ്ഞിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു

പാലക്കാട് | പാലക്കാട് എലപ്പുള്ളി നെയ്തലയില്‍ ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ അഭിനിത്താണ് മരിച്ചത്.
കൃഷിയിടത്തിനോട് ചേര്‍ന്നുള്ള പഴയ ഗേറ്റില്‍ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും കുഞ്ഞിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
---- facebook comment plugin here -----