Kerala
ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള പരിപാടിയുടെ ഉദ്ഘാടകന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍; ക്ഷണം പാര്‍ട്ടി അറിയാതെ
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ കായിക പരിശീലന പദ്ധതിയാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുക.

കോട്ടയം | പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള പരിപാടിയുടെ ഉദ്ഘാടകന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ കായിക പരിശീലന പദ്ധതിയാണ് ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുക.
ഗവര്‍ണര്‍ ആകുന്നതിനു മുമ്പ് ആര്‍ എസ് എസ് പ്രവര്‍ത്തകനും ബി ജെ പി നേതാവുമായിരുന്നു സി പി രാധാകൃഷ്ണന്‍. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മഹാരാഷ്ട്ര ഗവര്‍ണറെ ക്ഷണിച്ചതെന്നാണ് വിവരം.
ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കേരള ഗവര്‍ണറെ ക്ഷണിച്ചതും വിവാദമായിരുന്നു.
---- facebook comment plugin here -----