Kerala
പേവിഷബാധയേറ്റ് കുട്ടിയുടെ മരണം; ചികിത്സയില്‍ അനാസ്ഥയുണ്ടായെന്ന് ആരോപിച്ച് കുടുംബം
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചപ്പോള്‍ അവിടെ ഡോക്ടര്‍ ഇല്ലെന്നു പറഞ്ഞു. പിന്നീട് മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും ചികിത്സ വൈകിയിരുന്നു.

മലപ്പുറം | മലപ്പുറത്ത് പേവിഷബാധയേറ്റ് അഞ്ചര വയസ്സുകാരി മരിച്ചതില്‍ ആരോപണവുമായി കുടുംബം. ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചപ്പോള്‍ അവിടെ ഡോക്ടര്‍ ഇല്ലെന്നു പറഞ്ഞു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ചികിത്സ വൈകിയിരുന്നു.
ആരും കുട്ടിക്ക് ശ്രദ്ധ നല്‍കിയില്ല. മുറിവില്‍ ഒന്നും ചെയ്യാതെ വീട്ടിലേക്ക് വിട്ടു. തലയിലെ മുറിവിന് ചികിത്സിച്ചില്ല. രണ്ട് ദിവസം കഴിഞ്ഞ് ചെന്നപ്പോഴാണ് തുന്നലിട്ടത്.
മരിച്ചപ്പോള്‍ ന്യായീകരിച്ച് വാര്‍ത്താ സമ്മേളനം നടത്താനാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചു.
---- facebook comment plugin here -----