National
നിയന്ത്രണ രേഖകളില്‍ വീണ്ടും പാക് വെടിവെപ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
തുടര്‍ച്ചയായ 11-ാം ദിവസമാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

ശ്രീനഗര്‍ | നിയന്ത്രണ രേഖകളില്‍ വീണ്ടും പാക് പ്രകോപനം. എട്ടോളം മേഖലകളില്‍ പാക് സേന വെടിയുതിര്‍ത്തു. നൗഷാര, പൂഞ്ച്, ബരാമുള്ള, രജൗരി, കുപ്‌വാര, സുന്ദര്‍ബനി, അഖ്‌നൂര്‍ തുടങ്ങിയ മേഖലകളിലാണ് വെടിവെപ്പുണ്ടായത്.
ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. തുടര്‍ച്ചയായ 11-ാം ദിവസമാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
അതിനിടെ, പഹല്‍ഗാമിലെ തദ്ദേശവാസിയെ എന്‍ ഐ എ ചോദ്യം ചെയ്തു. ആക്രമണം നടന്ന ദിവസം ബൈസരണ്‍വാലിയില്‍ കട തുറക്കാതിരുന്നയാളെയാണ് ചോദ്യം ചെയ്തത്. ആക്രമണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളുടെ പട്ടിക എന്‍ ഐ എ തയ്യാറാക്കിയിട്ടുണ്ട്.
---- facebook comment plugin here -----