Kerala
വടകരയില്‍ അയല്‍വാസി മൂന്ന് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ചു; ഒരാളുടെ നില ഗുരുതരം
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് | വടകര കുട്ടോത്ത് മൂന്ന് പേരെ അയല്‍വാസി കുത്തി പരുക്കേല്‍പ്പിച്ചു. മലച്ചാല്‍ പറമ്പത്ത് ശശി, രമേശന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ അയല്‍വാസി മലച്ചാല്‍ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് 7.30ഓടെയാണ് സംഭവം
മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പരുക്കേറ്റവരില്‍ ശശിയുടെ നില ഗുരുതരമാണ്. ശശിയുടെ വയറിനാണ് കുത്തേറ്റിട്ടുള്ളത്. സംഭവത്തില്‍ വിശദമായിട്ടുള്ള അന്വേഷണം നടന്നുവരികയാണ്.
---- facebook comment plugin here -----