National
പഹല്‍ഗാം ഭീകരാക്രമണം; മോക്ഡ്രില്ലിന് സംസ്ഥാനങ്ങൾക്ക് നിർദേശം: പ്രതിരോധ മുന്നൊരുക്കം ശക്തമാക്കി ഇന്ത്യ
നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്.

ന്യൂഡല്‍ഹി | പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യ പാക് സംഘര്‍ഷം നിലനില്‍ക്കെ പ്രതിരോധ മുന്നൊരുക്കം ശക്തമാക്കി ഇന്ത്യ.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാനാണ് ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം. ആക്രമണം നേരിടാന്‍ പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.മോക്ഡ്രില്‍ ഏഴിന് നടത്താനാണ് നിര്‍ദേശം. അതിര്‍ത്തിയോടു ചേര്‍ന്നുള്ള സംസ്ഥാനങ്ങളോടാണ് പ്രധാനമായും ഇത് പറഞ്ഞിരിക്കുന്നത്.
നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്.കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ മേഖലകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ അറിയിച്ചു.ജപ്പാനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു.അക്രമണത്തില്‍ രാജ്യ താല്‍പര്യത്തിന് വിരുദ്ധമായി വാര്‍ത്തകള്‍ നല്‍കിയ സാമൂഹ്യ മാധ്യമ ഇന്‍ഫ്‌ലുവന്‍സേഴ്‌സിനെതിരെ ഉടന്‍ നടപടി ഉണ്ടാകണമെന്നാണ് നിര്‍ദേശം.