Connect with us

National

കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിച്ച ഏഴ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി.

Published

|

Last Updated

ബംഗളൂരു | കര്‍ണാടകയില്‍ ഹിജാബ ധരിച്ച പെണ്‍കുട്ടികളെ പത്താം ക്ലാസ് പരിക്ഷ എഴുതാന്‍ അനുവദിച്ചതിന് ഏഴ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. സി.എസ്. പാട്ടീല്‍ സ്‌കൂളിലെ പരീക്ഷാ സൂപ്പര്‍വൈസറെയും, സെന്റര്‍ സൂപ്രണ്ടുമാരായ മറ്റ് രണ്ട് അധ്യാപകരെവാം ഉള്‍പ്പെടെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കര്‍ണാകടയിതല ഗദഗ് ജില്ലയിലാണ് സംഭവം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. ഹിജാബ് ഇസ് ലാമില്‍ നിര്‍ബന്ധിതമായ ആചാരമല്ലെന്നും വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ യൂണിഫോമിന്റെ നിയമങ്ങള്‍ പാലിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ഹിജാബ് ധരിച്ച് ക്ലാസ് മുറിയില്‍ പ്രവേശിപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതിധേിച്ച് കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ 40 മുസ്ലീം പെണ്‍കുട്ടികള്‍ ചൊവ്വാഴ്ച നടന്ന ആദ്യ പ്രീയൂണിവേഴ്‌സിറ്റി പരീക്ഷ ഉപേക്ഷിച്ചിരുന്നു.

 

Latest