Connect with us

Kerala

സെര്‍വര്‍ പണിമുടക്ക് പതിവ്; തങ്ങളും പണിമുടക്കുന്നെന്ന് റേഷന്‍ വ്യാപാരികള്‍

സെർവർ തകരാർ പരിഹരിക്കാമെന്ന് ആറ് മാസം മുമ്പ് ഭക്ഷ്യ മന്ത്രി ഉറപ്പ് നൽകിയിരുന്നു

Published

|

Last Updated

കോഴിക്കോട് | സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് പലയിടത്തും റേഷന്‍ വിതരണം തടസ്സപ്പെട്ടു. ഇതിനിടെ, സെര്‍വര്‍ നിരന്തരം തകരാറിലാകുന്നതിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് റേഷന്‍ ഡീലേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു.

സെര്‍വര്‍ തകരാര്‍ മൂലം ഇ- പോസ് മെഷീനുകളുടെ പ്രവര്‍ത്തനം നിലച്ചതാണ് റേഷന്‍ വിതരണം അവതാളത്തിലാക്കിയത്. കഴിഞ്ഞ ദിവസവും റേഷന്‍ വിതരണം ഭാഗികമായി മുടങ്ങിയിരുന്നു. ഇന്ന് രാവിലെ അല്‍പ്പസമയം മാത്രമാണ് ഇ- പോസ് മെഷീനുകള്‍ പ്രവര്‍ത്തിച്ചത്. റേഷന്‍ വാങ്ങാന്‍ കടകളില്‍ എത്തിയ സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ളവര്‍ക്കു നിരാശയോടെ മടങ്ങേണ്ടിവന്നു.

അതേസമയം, മുന്നറിയിപ്പില്ലാതെ റേഷന്‍കടകള്‍ അടച്ചിടുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ആറ് മാസം മുമ്പ് അനിശ്ചിത കാല സമരവുമായി വ്യാപാരികൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ സെർവർ തകരാർ പരിഹരിക്കാമെന്ന് ഭക്ഷ്യ മന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ, പ്രശ്നത്തിന് ഇതുവരെ യാതൊരു പരിഹാരവുമായില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

Latest