Connect with us

Business

സെന്‍സെക്സ് 1,100ലേറെ പോയന്റ് നേട്ടത്തില്‍; നിഫ്റ്റി 17,200ന് മുകളില്‍

നിഫ്റ്റിയിലെ 50 ഓഹരികളില്‍ 43എണ്ണവും നേട്ടത്തിലാണ്.

Published

|

Last Updated

മുംബൈ| കഴിഞ്ഞ ദിവസത്തെ വില്‍പന സമ്മര്‍ദത്തെ അതിജീവിച്ച് വിപണി. സെന്‍സെക്സ് 1,100ലേറെ പോയന്റ് കുതിച്ച് 57,858ലും നിഫ്റ്റി 325 പോയന്റ് നേട്ടത്തില്‍ 17,238ലുമെത്തി. നിഫ്റ്റി യിലെ 50 ഓഹരികളില്‍ 43എണ്ണവും നേട്ടത്തിലാണ്. സെന്‍സെക്സിലെ 30 ഓഹരികളില്‍ 29 എണ്ണവും നേട്ടത്തിലാണ്.

ആക്സിസ് ബാങ്ക്, അള്‍ട്രടെക് സിമെന്റ്സ്, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, ടിസിഎസ്, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.6ശതമാനവും 0.9ശതമാനവും ഉയര്‍ന്നു. സെക്ടറല്‍ സൂചികകളും ഒരുശതമാനത്തോളം നേട്ടത്തിലാണ്.

 

Latest