Connect with us

cpi

ബിനോയ് വിശ്വത്തിന്റെ തിരഞ്ഞെടുപ്പ്; കെ ഇ ഇസ്മയിലിന്റെ പ്രതികരണം കമ്യൂണിസ്റ്റ് രീതിയല്ലെന്നു മന്ത്രി പ്രസാദ്

പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകമായ എക്‌സിക്യൂട്ടീവ് ആണ് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടു ത്തത് എന്നിരിക്കെ അതില്‍ വിവാദമാക്കാനെന്തിരിക്കുന്നു എന്നാണ് മന്ത്രി ചോദിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ബിനോയ് വിശ്വത്തെ സി പി ഐ സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരെ പരസ്യമായി അഭിപ്രായം പറഞ്ഞ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മയില്‍ സ്വീകരിച്ചതു കമ്യൂണിസ്റ്റ് രീതിയല്ലെന്ന പ്രതികരണവുമായി മന്ത്രി പി പ്രസാദ്.

പാര്‍ട്ടിയുടെ ഉയര്‍ന്ന ഘടകമായ എക്‌സിക്യൂട്ടീവ് ആണ് സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടു ത്തത് എന്നിരിക്കെ അതില്‍ വിവാദമാക്കാനെന്തിരിക്കുന്നു എന്നാണ് മന്ത്രി ചോദിക്കുന്നത്. രോഗാവസ്ഥ ഭേദപ്പെട്ട് സംഘടനാ തലപ്പത്തു തിരിച്ചെത്താനുള്ള ഇടവേളയില്‍ ബിനോയ് വിശ്വത്തിന് ചുമതല നല്‍കണമെന്നായിരുന്നു കാനം ദേശീയ നേതൃത്വത്തിന് നല്‍കിയ സന്ദേശം.

ഈ സന്ദേശം ഉപയോഗിച്ച് ബിനോയ് വിശ്വത്തെ സ്ഥിരം സെക്രട്ടറിയായി തിരഞ്ഞെടുത്തത് കമ്യൂണിസ്റ്റ് രീതിയല്ല എന്ന വിമര്‍ശനമാണ് കെ ഇ ഇസ്മയില്‍ പരസ്യമായി ഉയര്‍ത്തിയത്.
സി പി ഐയില്‍ നേരത്തെ നിലനില്‍ക്കുന്ന ചേരികള്‍ പുതിയ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോരിനിറങ്ങിയേക്കുമെന്ന സൂചനയാണ് ഇസ്മിയിലിന്റെ പ്രതികരണത്തിലൂടെ രംഗത്തുവന്നത്.

28 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കുന്നതോടെയാണ് ബിനോയ് വിശ്വത്തെ സെക്രട്ടറിയായി നിശ്ചയിച്ച തീരുമാനം നടപ്പാവുക.