Kozhikode
സെക്കുലര്‍ ഇന്ത്യ ക്യാമ്പയിന് തുടക്കം
മതേതര പ്രതിജ്ഞാ സദസ്സ് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് | മതേതര ഇന്ത്യയെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെക്കുലര്‍ ഇന്ത്യ ക്യാമ്പയിന് കോഴിക്കോട് തുടക്കമായി. കാമ്പയിന്റെ ഭാഗമായി കോഴിക്കോട് രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന മതേതര പ്രതിജ്ഞാ സദസ്സ് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ഉദ്ഘാടനം ചെയ്തു.
മതേതര ജനാധിപത്യ മൂല്യങ്ങളെയും ഇന്ത്യയുടെ സംസ്‌കാരത്തെയും തകര്‍ക്കാനാണ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ശ്രമിക്കുന്നതെന്നും മതേതര കൂട്ടായ്മകള്‍ ശക്തിപ്പെടുന്നതിലൂടെ മാത്രമാണ് യഥാര്‍ഥ ഇന്ത്യയെ വീണ്ടെടുക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ കോയ തങ്ങള്‍, എന്‍ കെ അബ്ദുല്‍ അസീസ്, കെ പി ഇസ്മാഈല്‍, അഡ്വ. മനോജ് സി നായര്‍, ബശീര്‍ ബഡേരി പ്രസംഗിച്ചു.