Connect with us

Kerala

കോഴിക്കോട് കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം; മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നേതാക്കളുടെ കൈയേറ്റം

ടി സിദ്ദിഖ് അനുകൂലികള്‍ നടത്തിയ രഹസ്യ യോഗത്തിനിടെയാണ് വനിതാ മാധ്യമപ്രവര്‍ത്തകക്ക് അടക്കം മര്‍ദ്ദനമേറ്റത്

Published

|

Last Updated

കോഴിക്കോട് |  നഗരത്തിലെ ഹോട്ടലില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം നേതാക്കളുടെ അസഭ്യവര്‍ഷവും കൈയേറ്റവും. ടി സിദ്ദിഖ് അനുകൂലികള്‍ നടത്തിയ രഹസ്യ യോഗത്തിനിടെയാണ് വനിതാ മാധ്യമപ്രവര്‍ത്തകക്ക് അടക്കം മര്‍ദ്ദനമേറ്റത്.

ഇന്ന് രാവിലെയാണ് നേതാക്കള്‍ രഹസ്യ ഗ്രൂപ്പ് യോഗം ചേര്‍ന്നത്. സംഭവമറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ യോഗം നടക്കുകയായിരുന്നു. യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതോടെയാണ് നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്. സംഭവം പുറത്തറിഞ്ഞതോടെ യോഗം അവസാനിപ്പിച്ച് ഒരു വിഭാഗം പുറത്തേക്ക് പോയി.
ഡിസിസി മുന്‍ അധ്യക്ഷനും എ ഗ്രൂപ്പിലെ പ്രമുഖനുമായിരുന്ന കെ സി അബുവിനെ ഒഴിവാക്കിയാണ് സിദ്ദിഖ് അനുകൂലികള്‍ യോഗം ചേര്‍ന്നത്.