Kerala
വർക്കലയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം | വർക്കലയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികന് ദാരുണാന്ത്യം. വർക്കല കുരയ്ക്കണി സ്വദേശി വിജയൻ (78) ആണ് വർക്കല റെയിൽവെ സ്റ്റേഷൻ ഭാഗത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
ഒരേ ദിശയിൽ വരികയായിരുന്ന സ്വകാര്യ ബസ് ഇരുചക്ര വാഹനത്തെ മറികടക്കുന്നതിനിടയിൽ ഇടിക്കുകയായിരുന്നു. ഡ്രൈവറെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----