Connect with us

Kerala

പരീക്ഷ എഴുതി മടങ്ങിയ വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു

പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ വിട്ട വിദ്യാര്‍ഥിനി വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു

Published

|

Last Updated

തൃശൂര്‍|  പരീക്ഷ എഴുതി മടങ്ങിയ വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു. താന്ന്യം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി വലിയകത്ത് ബാദുഷയുടെ മകള്‍ ബാജിറ (17) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ വിട്ട വിദ്യാര്‍ഥിനി വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബാദിറ വീഴുന്നതു കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആംബുലസ് വരുത്തി പഴുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest