Kerala
കോഴിക്കോട് ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
മറിഞ്ഞ് വീണ അബ്ദുല്‍ റഹ്മാന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

കോഴിക്കോട് | ഉള്ളിയേരിയില്‍ ടാങ്കര്‍ ലോറി സ്‌ക്കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു. വടകര കക്കട്ടില്‍ അരൂര് ചേടിക്കുന്നുമ്മല്‍ അബ്ദുല്‍ റഹ്മാന്‍ (43) ആണ് മരിച്ചത്. ഉള്ളിയേരി പാലത്തിലായിരുന്നു അപകടം. എകരൂരിലെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്ന അബ്ദുല്‍ റഹ്മാന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കൊയിലാണ്ടി ഭാഗത്തുനിന്നും വരികയായിരുന്ന ലോറി ഇടിക്കുക്കായിരുന്നു. മറിഞ്ഞ് വീണ അബ്ദുല്‍ റഹ്മാന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.
ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ തന്നെ അബ്ദുല്‍ റഹ്മാനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിനിടയാക്കിയ ലോറി അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു
---- facebook comment plugin here -----