Connect with us

From the print

സൈത്തൂനിൽ സ്‌കൂൾ ആക്രമിച്ചു; 11 പേർ കൊല്ലപ്പെട്ടു

സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിലുണ്ട്

Published

|

Last Updated

ഗസ്സ | ഗസ്സ നഗരത്തിന് സമീപം സൈത്തൂനിൽ കുടിയൊഴിപ്പിക്കപ്പെട്ട ആയിരങ്ങൾ അഭയം പ്രാപിച്ചിരുന്ന സ്‌കൂളിൽ ഇസ്‌റാഈൽ സൈന്യം നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടവരിലുണ്ട്. 30ഓളം പേർക്ക് പരുക്കേറ്റു.
അതേസമയം, ഗസ്സ നഗരത്തിലേക്ക് സൈന്യം പ്രവേശനം നിഷേധിച്ചതിനാലും ആംബുലൻസുകൾക്കും പാരാമെഡിക്കൽ ജീവനക്കാരുടെ വാഹനങ്ങൾക്കും ഇന്ധനം നൽകാത്തത് മൂലവും രക്ഷാപ്രവർത്തനം പൂർണമായും തടസ്സപ്പെട്ടതായി സിവിൽ ഡിഫൻസ് അറിയിച്ചു.

അതിനിടെ, ശനിയാഴ്ച ഇസ്‌റാഈൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ കമാൽ അദ്‌വാൻ ആശുപത്രി ഡയറക്ടർ ഡോ. ഹുസ്സാം അബു സഫിയേഹ് ജോലിയിൽ തിരികെയെത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ ഡോ. ഹുസ്സാം അടക്കം നിരവധി ജീവനക്കാർക്ക് പരുക്കേറ്റിരുന്നു.

---- facebook comment plugin here -----

Latest