Saudi Arabia
സഊദിയില്‍ ആക്രമണത്തില്‍ തകര്‍ന്ന ഊര്‍ജ സംവിധാനങ്ങള്‍ പുനഃസ്ഥാപിച്ചു
ആക്രമണത്തെ തുടര്‍ന്ന് കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്‌ലൈന്‍ വഴി പമ്പിങ് ശേഷിയില്‍ പ്രതിദിനം ഏകദേശം 700,000 ബാരലിന്റെ നഷ്ടവും മാനിഫ ഫീല്‍ഡിലെ ഉത്പാദനത്തില്‍ 300,000 ബാരലിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു.
റിയാദ് | ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്ന സഊദിയിലെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്ലൈന്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ സൗകര്യങ്ങളുടെ പ്രവര്‍ത്തന ശേഷി പുനഃസ്ഥാപിച്ചു. ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
ആക്രമണത്തെ തുടര്‍ന്ന് കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്‌ലൈന്‍ വഴി പമ്പിങ് ശേഷിയില്‍ പ്രതിദിനം ഏകദേശം 700,000 ബാരലിന്റെ നഷ്ടവും മാനിഫ ഫീല്‍ഡിലെ ഉത്പാദനത്തില്‍ 300,000 ബാരലിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു. കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്‌ലൈന്‍ വഴി പമ്പിങ് ശേഷിയില്‍ പ്രതിദിനം ഏകദേശം 700,000 ബാരലിന്റെ നഷ്ടവും മാനിഫ ഫീല്‍ഡിലെ ഉത്പാദനത്തില്‍ 300,000 ബാരലിന്റെ കുറവും രേഖപ്പെടുത്തി. ഖുറൈസ് ഫീല്‍ഡിലെ ഉത്പാദനത്തില്‍ പ്രതിദിനം ഏകദേശം 300,000 ബാരലിന്റെ നഷ്ടവും സംഭവിച്ചു.
ഖുറൈസ് എണ്ണപ്പാടത്തെ പൂര്‍ണ ഉത്പാദന ശേഷി പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതിദിനം ഏകദേശം ഏഴ് ദശലക്ഷം ബാരലിന്റെയും മാനിഫ ഫീല്‍ഡ് ഉത്പാദനത്തില്‍ 3,00000 ബാരലിന്റെയും ബാധിത അളവ് വീണ്ടെടുക്കുന്നതിലും പ്രവര്‍ത്തനപരവും സാങ്കേതികവുമായ ശ്രമങ്ങള്‍ വിജയിച്ചതായി മന്ത്രാലയം വ്യക്തമാക്കി.





