Connect with us

Kerala

പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; നില ഗുരുതരം

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു

Published

|

Last Updated

കൊല്ലം| പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ സ്വയം തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. ആദിവാസി ഉന്നതിയിലെ സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ശരീരത്തില്‍ തീ കൊളുത്തിയ ശേഷം യുവാവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.

90 ശതമാനം പൊള്ളലേറ്റ സുരേഷിന്റെ നില ഗുരുതരമാണ്. കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ഉപയോഗിച്ചായിരുന്നു യുവാവ് തീ കൊളുത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് സുരേഷിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

Latest