Connect with us

Kerala

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ കവർച്ച; ഒന്നരലക്ഷം രൂപ കവര്‍ന്നു

രാത്രിയിൽ പമ്പ് അടച്ചതിന് ശേഷം ജീവനക്കാർ ആരും സ്ഥലത്തില്ലായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച. ഇന്ന് പുലർച്ചെയാണ് ഓഫീസ് കുത്തിത്തുറന്ന് മോഷണം നടന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷൻ തുകയായ ഏകദേശം ഒന്നരലക്ഷം രൂപയാണ് കവർന്നത്.

രാത്രിയിൽ പമ്പ് അടച്ചതിന് ശേഷം ജീവനക്കാർ ആരും സ്ഥലത്തില്ലായിരുന്നു. പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് ഒരാൾ ഓഫീസ് മുറി കുത്തിത്തുറന്ന് അകത്ത് കയറി ഷെൽഫിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. അവധി ദിവസങ്ങളായതിനാൽ കഴിഞ്ഞ രണ്ട് ദിവസത്തെ പണം ബാങ്കിൽ നിക്ഷേപിച്ചിരുന്നില്ല.

സംഭവത്തിൽ മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും പമ്പിൽ മോഷണം നടന്നിട്ടുള്ളതിനാൽ അതേ ആൾ തന്നെയാണോ ഇതിനു പിന്നിൽ എന്നതും പരിശോധിക്കുന്നു. വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Latest