Kerala
ടിപ്പര്‍ ബൈക്കില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം.
മാവേലിക്കര| ടിപ്പര്‍ ബൈക്കില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പെരിങ്ങിലിപ്പുറം കാട്ടുത്തറയില്‍ മധു, സവിത ദമ്പതികളുടെ മകന്‍ മാനവ് (18), രതീഷ് സൗമ്യ ദമ്പതികളുടെ മകന്‍ ആദിത്യന്‍ (16) എന്നിവരാണ് മരിച്ചത്. മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ ഇന്ന് പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. മാവേലിക്കരയിലെ ടര്‍ഫില്‍ ഫുട്ബാള്‍ കളിക്കാന്‍ പോയതായിരുന്നു ഇവര്‍. മാനവ് അപകടസ്ഥലത്തും ആദിത്യന്‍ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
---- facebook comment plugin here -----





