Connect with us

Kerala

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലെ മരം ഒടിഞ്ഞുവീണു

ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലെ വലിയമരം ഒടിഞ്ഞുവീണു. കന്റോണ്‍മെന്റ് ഗേറ്റിന് മുന്നിലെ മരമാണ് ഒടിഞ്ഞുവീണത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. തുടര്‍ന്ന് അഗ്‌നിശമന സേനയെത്തി മരം മുറിച്ചുമാറ്റുകയായിരുന്നു.

ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മരത്തിന് താഴെ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. വലിയ ശബ്ദത്തോടെയാണ് മരം വീഴുകയായിരുന്നു ശബ്ദം കേട്ട് അവിടെ ഉണ്ടായിരുന്നവര്‍ പരിസരപ്രദേശത്ത് നിന്ന് ഓടിമാറുകയായിരുന്നു.

Latest