Connect with us

Saudi Arabia

ഐ സി എഫ് 'ഹൊറൈസന്‍സി'ന് തുടക്കം

യൂണിറ്റ്, ഡിവിഷന്‍, റീജ്യന്‍ ഘടകങ്ങളില്‍ ഹൊറൈസന്‍സിന് നേതൃത്വം നല്‍കേണ്ടവര്‍ക്കായുള്ള ശില്‍പശാല ഉദ്ഘാടനം ചാപ്റ്റര്‍ സെക്രട്ടറി റാഷിദ് കോഴിക്കോട് നിര്‍വഹിച്ചു.

Published

|

Last Updated

ദമാം | ഐ സി എഫ് ഇന്റര്‍നാഷണല്‍ തലത്തില്‍ നടത്തുന്ന വാര്‍ഷിക കൗണ്‍സില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ദമാമില്‍ തുടക്കമായി. യൂണിറ്റ്, ഡിവിഷന്‍, റീജ്യന്‍ ഘടകങ്ങളില്‍ ഹൊറൈസന്‍സിന് നേതൃത്വം നല്‍കേണ്ടവര്‍ക്കായുള്ള ശില്‍പശാല ഉദ്ഘാടനം സഅ്ഫറാന്‍ ഓഡിറ്റോറിയത്തില്‍ ചാപ്റ്റര്‍ സെക്രട്ടറി റാഷിദ് കോഴിക്കോട് നിര്‍വഹിച്ചു.

ചാപ്റ്റര്‍ വിസ്ഡം സെക്രട്ടറി നാസര്‍ ചിറയിന്‍കീഴ് വിഷയാവതരണം നടത്തി. ഐ സി സെക്രട്ടറി സലിം പാലച്ചിറ, നാസര്‍ മസ്താന്‍മുക്ക്, അബ്ബാസ് തെന്നല, അബ്ദുല്‍ മജീദ് ചങ്ങനാശ്ശേരി, സക്കീര്‍ മാന്നാര്‍ നേതൃത്വം നല്‍കി.

റീജ്യന്‍ ഡെപ്യൂട്ടി പ്രസിഡന്റ് ശംസുദ്ധീന്‍ സഅദി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുനീര്‍ തോട്ടട സ്വാഗതവും ഹര്‍ഷാദ് എടയന്നൂര്‍ നന്ദിയും പറഞ്ഞു.

 

Latest