Eduline
മികച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എൻജിനീയറാകാം
കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളാണ് എൻ ഐ ടികൾ
ജെ ഇ ഇ പരീക്ഷാ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഏത് കോളജിൽ അഡ്മിഷൻ എടുക്കുമെന്ന ആശങ്ക പലരെയും അലട്ടുന്ന ഒന്നാണ്. രാജ്യത്തെ മികച്ച കോളജുകൾ, വിദ്യാഭ്യാസ അന്തരീക്ഷം, പ്ലേസ്മെന്റ്തുടങ്ങിയവയൊക്കെ എവിടെയാണ് ലഭിക്കുക എന്നതൊക്കെ അറിഞ്ഞിരിക്കുന്നത് ഉചിതമായിരിക്കും. അങ്ങനെയെങ്കിൽ ഫലം വന്നതിന് പിന്നാലെ ആശങ്കയില്ലാതെ ഇഷ്ടപ്പെട്ട മികച്ച കോളജിൽ തന്നെ അഡ്മിഷനെടുക്കാനാകും.
രാജ്യത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ ഐ ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ ഐ ഐ ടി), മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങൾ (സി എഫ് ടി ഐ) എന്നിവിടങ്ങളിൽ എൻജിനീയറിംഗ് പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ അഥവാ ജെ ഇ ഇ. ജെ ഇ ഇ മെയിൻ, ജെ ഇ ഇ അഡ്വാൻസ്ഡ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത പരീക്ഷകളായാണ് ഇത് നടത്തപ്പെടുന്നത്.
എൻ ഐ ടികൾ
കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളാണ് എൻ ഐ ടികൾ. ഇവ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളാണ്. എൻ ഐ ടി കൗൺസിലിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന 31 എൻ ഐ ടികളാണ് നിലവിലുള്ളത്.
സ്വയംഭരണാധികാരമുള്ള എല്ലാ എൻ ഐ ടികളും സ്വന്തമായ പാഠ്യശൈലി ആണ് പിന്തുടരുന്നത്. ഇംഗ്ലീഷ് ആണ് പഠനഭാഷ. ബിരുദ, ബിരുദാനന്തര തലത്തിലുള്ള പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. ഈ വർഷം ജെ ഇ ഇ പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻ ഐ ആർ എഫ്) തിരഞ്ഞെടുത്ത രാജ്യത്തെ പത്ത് മികച്ച എൻ ഐ ടികളെ ഇന്നത്തെ എജ്യുലൈനിൽ പരിചയപ്പെടാം.





