Connect with us

International

വടക്കന്‍ ജപ്പാനില്‍ അഗ്നിപര്‍വത സ്‌ഫോടനം; 3.4 കിലോമീറ്ററോളം ഉയരത്തിലേക്ക് ചാരവും പുകപടലവും ഉയര്‍ന്നു

രാജ്യത്തെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളിലൊന്നായ 'സകുരജിമ'യിലാണ് സ്‌ഫോടനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ജാഗ്രതാ നിര്‍ദേശം.

Published

|

Last Updated

ടോക്കിയോ | വടക്കന്‍ ജപ്പാനില്‍ അഗ്നിപര്‍വത സ്‌ഫോടനം. രാജ്യത്തെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളിലൊന്നായ ‘സകുരജിമ’യിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് 3.4 കിലോമീറ്ററോളം ഉയരത്തിലേക്ക് ചാരവും പുകപടലവും ഉയര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

നാലര മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കഗോഷിമ പ്രവിശ്യയിലെ ഈ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് ഇതിനു മുമ്പ് സകുരജിമയില്‍ സ്‌ഫോടനം നടന്നിരുന്നത്.

സ്‌ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അഗ്നിപര്‍വതത്തിന്റെ ചുറ്റുവട്ടത്ത് ചാരം മൂടിയത് ഇവിടുത്തെ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഗോഷിമ വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു.

 

---- facebook comment plugin here -----

Latest