Kerala
കോണ്‍ഗ്രസ് വിട്ട എന്‍ എസ് നുസൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു
വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതെന്നായിരുന്നു നുസൂറിന്റെ ആരോപണം
തിരുവനന്തപുരം | കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എന്‍ എസ് നുസൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നുസൂറിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന എന്‍ എസ് നുസൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു രാജിവെച്ചത്. വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതെന്നായിരുന്നു നുസൂറിന്റെ ആരോപണം.
കോണ്‍ഗ്രസിന് അസ്തിത്വവും മതേതര മൂല്യവും നഷ്ടപ്പെട്ടു. മതേതര ആശയങ്ങളെ പ്രണയിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയാതായി. മതേതര ആശയങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ സിപിഎം വേണം.താന്‍ ചുവന്ന കൊടിക്കീഴില്‍ സുരക്ഷിതനായിരിക്കും. മനസും ശരീരവും സിപിഎമ്മിന് നല്‍കുന്നുവെന്നും നുസൂര്‍ പ്രതികരിച്ചു.




