Connect with us

Kerala

എൽ-നിനോ പ്രതിഭാസം; ഇത്തവണ തെക്കൻ സംസ്ഥാനങ്ങളിൽ മഴ കുറയും, ചൂട് കൂടും

സംസ്ഥാനത്ത് വേനല്‍ മഴ പലയിടങ്ങളിലായി ചെറിയ രീതിയില്‍ പെയ്യുന്നുണ്ടെങ്കിലും ചൂട് കൂടുകയാണ്

Published

|

Last Updated

തിരുവനന്തപുരം| ഇത്തവണത്തെ കാലവര്‍ഷം സാധാരണയില്‍ കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ സാധാരണ നില തുടരുമെന്നും അതിന് ശേഷം മണ്‍സൂണ്‍ കാലയളവില്‍ എല്‍ നിനോ സാഹചര്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴ പലയിടങ്ങളിലായി ചെറിയ രീതിയില്‍ പെയ്യുന്നുണ്ടെങ്കിലും ചൂട് കൂടുകയാണ്.

കേരളത്തില്‍ ഇന്ന് മുതല്‍ 14-ാം തീയതി വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

---- facebook comment plugin here -----

Latest