Connect with us

Saudi Arabia

ഖാംനഈയുടെ സംസ്‌കാര ചടങ്ങില്‍ സഊദി അറേബ്യ അനുശോചനം അറിയിച്ചു

ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാനിലെത്തിയത്

Published

|

Last Updated

റിയാദ്|അന്തരിച്ച പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങില്‍ സഊദി അറേബ്യ പങ്കെടുത്തു. സഊദി വിദേശകാര്യ സഹമന്ത്രി എഞ്ചിനീയര്‍ വലീദ് അല്‍-ഖുറൈജിയാണ് രാജ്യത്തെ പ്രധിനിധീകരിച്ച് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെത്തിയത്.

ഖാംനഈയുടെ നിര്യാണത്തില്‍ ഇരുഹറമുകളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ രാജാവ് സല്‍മാന്‍, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ അനുശോചനം ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന് രാജ്യത്തിന്റെ അനുശോചന സന്ദേശം കൈമാറിയെന്ന് സഊദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സഊദി അറേബ്യക്ക് പുറമെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗങ്ങളായ ഖത്തറും ഒമാനും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് അനുശോചനം അറിയിച്ചു. ഖത്തര്‍ പ്രതിനിധി സംഘത്തെ ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസ്സന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിയും ഒമാന്‍ സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍മാലിക് ബിന്‍ അബ്ദുല്ല അല്‍ ഖലീലിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും തെഹ്‌റാനിലെത്തിയിരുന്നു.

Content Highlights:
Saudi Arabia represented by Deputy Foreign Minister Waleed Al-Khuraiji attended the funeral of Iranian Supreme Leader Ayatollah Ali Khamenei in Tehran. The delegation conveyed condolences from King Salman and Crown Prince Mohammed bin Salman. Representatives from Qatar and Oman also attended.