Connect with us

International

ആക്രമണ-പ്രത്യാക്രമണങ്ങളുമായി സഊദിയും ഹൂതികളും; യു എസിനെതിരെ ട്രിഗറില്‍ വിരലമര്‍ത്തി കാത്തിരിക്കുകയാണെന്ന് ഇറാന്‍

സഊദിയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സൈനിക വിന്യാസത്തിന് തുര്‍ക്കി-പാക് ധാരണ.

Published

|

Last Updated

സന/തെഹ്‌റാന്‍ | യമന്‍ തലസ്ഥാനമായ സനയിലെ ഹൂതി ആയുധ കേന്ദ്രങ്ങള്‍ക്ക് നേരെ സഊദി സഖ്യസേനയുടെ വ്യോമാക്രമണം. ഇതിനിടെ സഊദിയിലെ ജസാന്‍, നജ്റാന്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ തിരിച്ചും ആക്രമണമുണ്ടായി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.

ബാബ് അല്‍-മന്‍ദബ് കടലിടുക്കിന് സമീപമുള്ള തന്ത്രപ്രധാനമായ കേന്ദ്രങ്ങളില്‍ നിന്ന് ഹൂതികളെ തുരത്തുന്നതിനായി വലിയൊരു പ്രത്യാക്രമണം ആരംഭിച്ചതായും, തന്ത്രപ്രധാനമായ തുറമുഖ നഗരമായ മോക്കയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായും യമനിലെ സര്‍ക്കാര്‍ സൈന്യം അറിയിച്ചു.

ഹൂതികളുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ സഊദിയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സൈനിക വിന്യാസത്തിന് തുര്‍ക്കിയും പാകിസ്താനും ധാരണയിലെത്തി. മക്ക പ്രതിരോധ കരാറിന്റെ ഭാഗമായാണ് ധാരണ.

അതിനിടെ, അമേരിക്കയുടെയോ സിയോണിസ്റ്റ് ഭരണകൂടത്തിന്റെയോ ഭാഗത്തു നിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കവും നേരിടാന്‍ സൈന്യം ‘എക്കാലത്തേക്കാളും സജ്ജമാണെന്നും, ട്രിഗറില്‍ വിരലമര്‍ത്തി കാത്തിരിക്കുകയാണെന്നും’ ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.

Content Highlights:
Saudi Arabia and Houthi forces exchange severe military strikes as regional tension escalates. Iran issues a stern warning to the US, declaring its forces ready with fingers on the trigger. The developments raise global concern over potential wide-scale conflict in the Middle East.

 

---- facebook comment plugin here -----

Latest