Saudi Arabia
സഊദിയില്‍ ഇന്‍ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിസ അനുവദിക്കുന്നു
സഊദി എയര്‍ലൈന്‍സിന്റെയും ഫ്‌ളൈനാസിന്റെയും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകള്‍ വഴി യാത്രക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസക്ക് അപേക്ഷിക്കാം.

റിയാദ് | സഊദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കുന്ന ഇന്‍ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് എന്‍ട്രി വിസ ലഭ്യമാക്കുന്ന ഇലക്ട്രോണിക് സേവനം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു,
സ്റ്റോപ്പ് ഓവറുകള്‍ക്കുള്ള ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് വിശുദ്ധ മക്കയിലെത്തി ഉംറ നിര്‍വഹിക്കാനും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവി സന്ദര്‍ശിക്കാനും വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി രാജ്യത്തേക്ക് പ്രവേശിക്കാനും കഴിയും.
സഊദി എയര്‍ലൈന്‍സിന്റെയും ഫ്‌ളൈനാസിന്റെയും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകള്‍ വഴി യാത്രക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസക്ക് അപേക്ഷിക്കാമെന്നും പുതിയ സേവനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തിലായതായും മന്ത്രാലയം അറിയിച്ചു. വിസക്ക് അപേക്ഷ സമര്‍പ്പിക്കുന്ന സമയം തന്നെ വിദേശകാര്യ മന്ത്രാലയത്തിലെ ഏകീകൃത വിസ പ്ലാറ്റ്ഫോമിലേക്ക് അപേക്ഷ ഓട്ടോമാറ്റിക്കായി കൈമാറും. ഉടന്‍ ഡിജിറ്റല്‍ വിസ അനുവദിച്ച് ഇ-മെയില്‍ വഴി അപേക്ഷകന് ലഭിക്കും. ഇതിനായി പ്രത്യേക ഫീസുകള്‍ നല്‍കേണ്ടതില്ല, നാല് ദിവസം വരെ സഊദിയില്‍ താമസിക്കാനും അനുമതിയുണ്ട്.