Connect with us

International

സാത്വിക്-ചിരാഗ് സഖ്യം ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ലോക റാങ്കിംഗില്‍ ഒന്നാമത്

ആദ്യമായാണ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീം ലോക റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിലെ സ്വര്‍ണമെഡല്‍ നേട്ടത്തിന് പിന്നാലെ ചരിത്രംക്കുറിച്ച് ഇന്ത്യന്‍ താരങ്ങളായ സാത്വിക് സായ്രാജും ചിരാഗ് ഷെട്ടിയും. അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട പുതിയ റാങ്കിംഗില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം ഒന്നാം റാങ്കിലെത്തി. ആദ്യമായാണ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീം ലോക റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്.

ഇന്ത്യക്ക് വേണ്ടി ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ആദ്യമായി സ്വര്‍ണം നേടി ഇരുവരും ചരിത്രം കുറിച്ചിരുന്നു. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ചോയ് സോള്‍ ഗ്യു-കിം വോണ്‍ ഹോ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം സ്വര്‍ണം നേടിയത്. ഏഷ്യന്‍ ഗെയിംസിന് മുമ്പ് മൂന്നാം റാങ്കിലായിരുന്ന ഇരുവരും സ്വര്‍ണ മെഡല്‍ നേട്ടത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറുകയായിരുന്നു.

സിംഗിള്‍സില്‍ പ്രകാശ് പദുക്കോണ്‍, സൈന നെഹ് വാള്‍, കിഡംബി ശ്രീകാന്ത് എന്നിവര്‍ ഒന്നാം റാങ്കിലെത്തിയിരുന്നു.