Connect with us

Kerala

സംഘി ചാന്‍സലര്‍ വാപ്പസ് ജാവോ: ബാനര്‍ അഴിച്ചുമാറ്റാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍

നാളെ ക്യാമ്പസില്‍ ഗവര്‍ണറുടെ പൊതുപരിപാടി നടക്കുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്‌ഐയുടെ നീക്കം

Published

|

Last Updated

കോഴിക്കോട് | എസ്എഫ്ഐ ഗവര്‍ണര്‍ക്കെതിരെ കാലിക്കറ്റ് ക്യാമ്പസില്‍ ഉയര്‍ത്തിയ പ്രതിഷേധ ബാനര്‍ മാറ്റാന്‍ ആവശ്യപെട്ട് ആരിഫ് മുഹമ്മദ് ഖാന്‍.  മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കോഴിക്കോട്ടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ച് ക്യാമ്പസില്‍ എത്തിയപ്പോഴാണ് കറുത്ത തുണിയില്‍ ‘ സംഘി ചാന്‍സലര്‍ വാപ്പസ് ജാവോ ‘ എന്നെഴുതിയ പ്രതിഷേധ ബാനര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ബാനര്‍ നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപെടുകയായിരുന്നു.

നാളെ ക്യാമ്പസില്‍ ഗവര്‍ണറുടെ പൊതുപരിപാടി നടക്കുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാനാണ് എസ്എഫ്ഐ ലക്ഷ്യം വെക്കുന്നത്.

ഇന്നലെ ഗവര്‍ണര്‍ വരുന്നതിനു മുമ്പേ ക്യാമ്പസിലെ ഗസറ്റ് ഹൗസില്‍ കുത്തിയിരിപ്പ് പ്രതിഷേധം എസ്എഫ്ഐ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് വന്‍ പോലീസ് സന്നാഹമൊരുക്കിയാണ് രാത്രി ഏഴരയോടെ ഗവര്‍ണറെ പോലീസ് ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിച്ചത്.

 

 

Latest