samastha madrasa exam
സമസ്ത മദ്‌റസ പൊതുപരീക്ഷാ ഫലം: ദമാം അൽ ഹിദായ മദ്റസ വിദ്യാർഥികൾക്ക് തിളക്കമാർന്ന വിജയം
അഞ്ച്, ഏഴ്, പത്ത് ക്ലാസുകളിൽ നൂറ് ശതമാനം വിജയം
ദമാം | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2022 മാര്‍ച്ച് 12, 13 തീയതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മദ്‌റസാ പൊതുപരീക്ഷയിൽ ദമാം അൽ ഹിദായ മദ്റസയിലെ വിദ്യാർഥികൾക്ക് തിളക്കമാർന്ന വിജയം. അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ നടന്ന പൊതുപരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടി.
അഞ്ചാം തരത്തിൽ ആമിന റാശിദ് ഒന്നാം സ്ഥാനവും നശ്മിയ ശിനിയാസ് രണ്ടാം സ്ഥാനവും നേടി. ഏഴാം തരത്തിൽ മാരിയറുസ്ന അബുൽ ബാരി നദവി ഒന്നാം സ്ഥാനവും നിഹാൽ അബൂബക്കർ വണ്ടൂർ രണ്ടാം സ്ഥാനവും പത്താം തരത്തിൽ ദിയ ഫാറൂഖ് ഒന്നാം സ്ഥാനവും ഫാഹിമ നൗഷാദ് രണ്ടാം സ്ഥാനവും നേടി. നൂറ് ശതമാനം വിജയം നേടിയ വിദ്യാര്‍ഥികളെയും അധ്യാപരെയും ഐ സി എഫ് ദമാം സെൻട്രൽ കമ്മിറ്റി അനുമോദിച്ചു.






