Connect with us

From the print

സമസ്ത: 16 മദ്‌റസകൾക്ക് കൂടി അംഗീകാരം

മലപ്പുറം, ആലപ്പുഴ, കൊല്ലം, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നും കർണാടക, ഗൾഫ് എന്നിവിടങ്ങളിൽ നിന്നുമുള്ള മദ്‌റസകൾക്കാണ് അംഗീകാരം നൽകിയത്.

Published

|

Last Updated

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് 16 മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി. മലപ്പുറം, ആലപ്പുഴ, കൊല്ലം, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നും കർണാടക, ഗൾഫ് എന്നിവിടങ്ങളിൽ നിന്നുമുള്ള മദ്‌റസകൾക്കാണ് അംഗീകാരം നൽകിയത്.
അംഗീകാരം നൽകിയ മദ്്റസകൾ- മലപ്പുറം: ദാറുൽ ഉലും സുന്നി മദ്‌റസ കൈതക്കോട്- ചിറയിൽ, നജ്മുൽ ഹുദാ മദ്‌റസ പാലക്കാട് കുഴിമണ്ണ, ഫലാഹ് സുന്നി മദ്‌റസ പാലത്തിങ്ങൽ- ഉള്ളണം, ദുറൂസുൽ ഇസ്‌ലാം സുന്നി മദ്‌റസ പാലപ്പെട്ടി- കരിപ്പൂർ, വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി തങ്ങൾ മെമ്മോറിയൽ മദ്‌റസ ഉള്ളാട്ടുപാറ തെന്നല. ആലപ്പുഴ: അൽ മദ്റസത്തുൽ ബർദലിയ്യ വടുതല ജെട്ടി. കൊല്ലം: തിബ്‌യാനുസ്സുന്ന മദ്‌റസ പേരൂർ തട്ടാർകോണം, അൽ മദ്‌റസത്തുൽ ബദ്‌രിയ്യ കണ്ണനല്ലൂർ ജംഗ്ഷൻ. കാസർകോട്: നൂറുൽ ഉലമാ സുന്നി മദ്‌റസ കടംബാർ സ്‌കൂൾ- കടംബാർ, കോഹിനൂർ പബ്ലിക് സ്‌കൂൾ കൊടിയമ്മ, ശംസുൽ ഹുദാ മദ്‌റസ കല്ലടക്കുറ്റി- കൊളത്തൂർ. തിരുവനന്തപുരം: റൗള ഗാർഡൻ മദ്‌റസ തൊളിക്കുഴി- അടയമൺ, കർണാടക: റഹ്്മാനിയ്യ ജുമുഅ മസ്ജിദ് ആൻഡ് റഹ്്മാനിയ്യ മദ്‌റസ കുത്താർ പടവ്- മുന്നൂർ, ഇസ്സത്തുൽ ഇസ്‌ലാം മദ്‌റസ ഉമ്മന മൂലെ- ബാലെപുനി മുടുങ്ങർ കട്ടെ. ഗൾഫ്: തഅ്‌ലീമുൽ ഖുർആൻ മദ്‌റസ ബിൻ മഹ്്മൂദ് ദോഹ- ഖത്വർ, നൂറൈൻ ലേർണിംഗ് സെന്റർ ദമാം അദാമ- സഊദി അറേബ്യ.
സമസ്ത സെന്ററിൽ ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സ്വാഗതവും പ്രൊഫ.കെ എം എ റഹീം നന്ദിയും പറഞ്ഞു. സി പി സൈതലവി ചെങ്ങര വരവ് ചെലവ് കണക്കും എൻ അലി അബ്ദുല്ല വാർഷിക റിപോർട്ടും അവതരിപ്പിച്ചു.

സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, അബ്ദുൽ ഫത്താഹ് തങ്ങൾ അവേലം, സയ്യിദ് ഫസൽ തങ്ങൾ, ടി അബൂഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, പി എസ് കെ മൊയ്തു ബാഖവി മാടവന, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി, കെ കെ അബ്ദുർറഹ്്മാൻ മുസ്‌ലിയാർ ആലുവ, പി സി ഇബ്‌റാഹീം, സുലൈമാൻ സഖാഫി കുഞ്ഞുകുളം, ഇ യഅഖൂബ് ഫൈസി, അബ്ദുർറഹ്്മാൻ മദനി ജപ്പു, കെ കെ എം കാമിൽ സഖാഫി മംഗലാപുരം, ശാദുലി ഫൈസി കുടക്, ഡോ. ഹാജി എം എ നാസർ ഹിശാമി, കെ കെ മുഹമ്മദലി ഫൈസി, വി എച്ച് അലി ദാരിമി സംബന്ധിച്ചു.

---- facebook comment plugin here -----

Latest