Connect with us

Kerala

കോഴിക്കോട് മൂഴിക്കലില്‍ ബന്ധുക്കളായ 20 കാരനും 16 കാരിയും മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി

പെണ്‍കുട്ടിയുടെ വീട്ടില്‍വച്ചാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് മൂഴിക്കലില്‍ ബന്ധുക്കളായ 20 കാരനും 16 കാരിയും മരിച്ച നിലയില്‍. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ വീട്ടില്‍വച്ചാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടക്കുകയാണ്. മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ ബന്ധുക്കള്‍ ആണെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് കുടുംബം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

 

---- facebook comment plugin here -----

Latest