Connect with us

Kerala

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും

ആരോപണവിധേയരായ അധ്യാപകര്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.

Published

|

Last Updated

കണ്ണൂര്‍| കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കാന്‍ പോലീസ്. മൊഴി പോലീസ് ഉടന്‍ രേഖപ്പെടുത്തും. അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ പോലീസ് സംഘം ഇന്ന് കണ്ണൂരില്‍ തിരിച്ചെത്തും. സംഭവത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. അവരെ അറസ്റ്റ് ചെയ്യും മുന്‍പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം.
വകുപ്പ് മേധാവി ഉള്‍പ്പെടെയുള്ള രണ്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതികളായ അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ദന്തല്‍ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി വിദ്യാര്‍ഥികളെ പീഡിപ്പിച്ചിരുന്നുവെന്നും ക്ലാസില്‍ പഠിപ്പിക്കാറില്ല, മതപരമായ കാര്യങ്ങളും ബോഡി ഷെയിമിങ്ങുമാണ് പറയാറെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഒരു മണിക്കൂറില്‍ 55 മിനിറ്റും ഇതാണ് പറയാറ്. ഭയം കൊണ്ടാണ് ആരും ഒന്നും പുറത്തു പറയാത്തതെന്നും നിതിന്‍ രാജിന്റെ സഹപാഠികള്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest