Education
ജാമിഅതുൽ ഹിന്ദ് ഏകജാലകം: മാനേജ്മെന്റ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം
ജാമിഅതുൽ ഹിന്ദിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും രണ്ട് മുതൽ ആറ് സീറ്റ് വരെ മാനേജ്മെന്റ് ക്വാട്ട ലഭ്യമാണ്.
കോഴിക്കോട് | ജാമിഅതുൽ ഹിന്ദ് അൽ ഇസ്്ലാമിയ്യയുടെ ഏകജാലക പ്രവേശനം വഴി വിവിധ സ്ഥാപനങ്ങളിൽ അനുവദിക്കപ്പെട്ട മാനേജ്മെന്റ്ക്വാട്ടയിലേക്ക് വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ജാമിഅതുൽ ഹിന്ദിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലും രണ്ട് മുതൽ ആറ് സീറ്റ് വരെ മാനേജ്മെന്റ് ക്വാട്ട ലഭ്യമാണ്. ഈ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ സ്ഥാപനങ്ങൾ വഴി ഓൺലൈനായാണ് അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടത്. ഇതിനായി അഡ്മിഷൻ ലഭിക്കാൻ താത്പര്യപ്പെടുന്ന സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടണം.
സ്ഥാപനങ്ങൾ തങ്ങളുടെ ലോഗിൻ വഴി വിദ്യാർഥിയുടെ പേര് ചേർക്കുകയും ഈ സമയം വിദ്യാർഥി രജിസ്റ്റർ ചെയ്ത വാട്സാപ്പ് നമ്പറിൽ ലഭിക്കുന്ന ഒ ടി പി പ്രകാരം വെരിഫിക്കേഷൻ പൂർത്തിയാക്കുകയും വേണം. ഒ ടി പി വെരിഫിക്കേഷൻ കഴിഞ്ഞാൽ പ്രസ്തുത വിദ്യാർഥിയെ മറ്റ് സ്ഥാപനങ്ങളിലേക്ക് പരിഗണിക്കില്ല. സ്ഥാപനങ്ങൾക്ക് തങ്ങളുടെ ലോഗിൻ വഴി വിദ്യാർഥികളെ ചേർക്കാൻ ഈ മാസം 20 മുതൽ 26വരെയാണ് അവസരം.
മാനേജ്മെന്റ്ക്വാട്ടയിലേക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും ഏപ്രിൽ 20ന് മുമ്പ് ജെ- സാറ്റ് പരീക്ഷക്ക് www.jamiathulhind.com എന്ന വെബ്്സൈറ്റ് വഴി അപേക്ഷിക്കുകയും മേയ് രണ്ടിന് ജെ സാറ്റ് പരീക്ഷ എഴുതുകയും വേണമെന്ന് ഏകജാലകവിഭാഗം കൺവീനർ അറിയിച്ചു.
മതപഠനത്തോടൊപ്പം ഏഴ്, എട്ട്, പ്ലസ് വൺ മുതൽ പി എച്ച് ഡി വരെയുള്ള മൂന്ന് സ്ട്രീമുകളിലേക്കാണ് ജാമിഅതുൽ ഹിന്ദ് ഏകജാലകം വഴി പ്രവേശനം നൽകുന്നത്.



