Kerala
സമസ്ത: 10 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം
ആലപ്പുഴ, കാസർകോട്, കര്‍ണാടക, തമിഴ്‌നാട്, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുള്ള മദ്റസകൾക്കാണ് അംഗീകാരം

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പത്ത് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. ആലപ്പുഴ, കാസർകോട് ജില്ലയില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട്, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
ആലപ്പുഴ: നൂറുല്‍ ഇസ്‌ലാം ബ്രാഞ്ച് മദ്‌റസ കരുവാറ്റ, കാസർകോട്: അല്‍ ഹാദി സുന്നി മദ്‌റസ കുണ്ടംങ്ങറഡുക്ക-കുടല്മെര്ക്
കര്‍ണാടക: മസ്‌നവി മദ്‌റസ ഫള്‌നിര്‍ മാംഗളൂര്‍, മദ്‌റസ ദാറുല്‍ ഖുറാന്‍ ബെഡ്കുളി-കുംട്ട -ഉത്തരകന്നട, തമിഴ്‌നാട്: മര്‍കസ് ഐനുല്‍ ഹുദാ മഖ്തബ് മദ്‌റസ ഡോളര്‍ സിറ്റി റോഡ് – മുതളിപാളയം, മര്‍കസ് ഐനുല്‍ ഹുദാ അറബിക് കോളേജ് ഹൗസിംങ്ങ് യൂണിറ്റ്-വിജയപുരം, ഗള്‍ഫ് : ദിന്നൂറൈന്‍ മദ്‌റസ ഷഹാമ, അബൂദാബി-യു.എ.ഇ, ജീലാനി തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ മിസ്ഫ – ഒമാന്‍ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം വി പി എം ഫൈസി വില്യാപള്ളിയുടെ അദ്ധ്യക്ഷതയില്‍ ടി അബൂഹനീഫല്‍ ഫൈസി തെന്നല ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ് സ്വാഗതവും പ്രൊഫ.കെ എം എ റഹിം സാഹിബ് നന്ദിയും പറഞ്ഞു. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, മജീദ് മാസ്റ്റര്‍ കക്കാട്, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി സംബന്ധിച്ചു.