Connect with us

Kerala

സമസ്ത 100ാം സ്ഥാപക ദിനം മലപ്പുറത്ത് ജനകീയാഘോഷമായി

കേരള മുസ്‌ലിം ജമാഅത്ത് ജില്ലയിലെ 1122 യൂനിറ്റ് കേന്ദ്രങ്ങൾ, വിവിധ വിദ്യാഭ്യാസ തൊഴിൽ സ്ഥാപനങ്ങൾ, പോഷക സംഘടനകളുടെ ആസ്ഥാനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സമസ്തയുടെ പതാക ഉയർത്തൽ, സന്ദേശ പ്രഭാഷണം, മധുരപലഹാര വിതരണം എന്നിവ നടത്തി

Published

|

Last Updated

മലപ്പുറം | പൊതു സമൂഹത്തിലും മുസ്ലിം സമുദായത്തിൽ പ്രത്യേകിച്ചും വൈജ്ഞാനിക, നവജാഗരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ 100ാം സ്ഥാപക ദിനം നാടെങ്ങും ജനകീയാഘോഷം. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലയിലെ 1122 യൂനിറ്റ് കേന്ദ്രങ്ങൾ, വിവിധ വിദ്യാഭ്യാസ തൊഴിൽ സ്ഥാപനങ്ങൾ, പോഷക സംഘടനകളുടെ ആസ്ഥാനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സമസ്തയുടെ പതാക ഉയർത്തൽ, സന്ദേശ പ്രഭാഷണം, മധുരപലഹാര വിതരണം എന്നിവ നടത്തി.

മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി നിലമ്പൂർ നജ്മഇലും ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി പരപ്പനങ്ങാടി തഅലീമിലും പി എസ് കെ ദാരിമി എടയൂർ വെങ്ങാട് വാദിഹസനിലും പി കെ എം സഖാഫി ഇരിങ്ങല്ലൂർ മജ്മഇലും സയ്യിദ് സ്വലഹുദ്ദീൻ ബുഖാരി ചാപ്പനങ്ങാടി മസാലിഹിലും വടശേരി ഹസ്സൻ മുസ്‌ലിയാർ അരീക്കോട് മജ്മഇലും സി കെ യു മോങ്ങം, മുഹമ്മദ് ഹാജി മൂന്നിയൂർ, കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ, കെ ടി താഹിർ സഖാഫി, ബഷീർ മാസ്റ്റർ ചെല്ലാക്കൊടി, അലവി കുട്ടി ഫൈസി എടക്കര, യുസുഫ് ബാഖവി മാറഞ്ചേരി, ബഷീർ മാസ്റ്റർ പടിക്കൽ തുടങ്ങിയവർ വിവിധ യൂണിറ്റുകളിലും പതാക ഉയർത്തി.

ജില്ലാ ആസ്ഥാനമായ വാദി സലാമിൽ നടന്ന ദിനാചരണത്തിൽ സമസ്ത ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി മേൽമുറി പതാക ഉയർത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി കെ പി ജമാൽ കരുളായി സന്ദേശ പ്രഭാഷണം നടത്തി. സുന്നി മാനേജ്മെൻ്റ് അസോസിയേഷൻ സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ടി എം ശുഹൈബ്, അലിയാർ ഹാജി കക്കാട് സംബന്ധിച്ചു.

Latest