Connect with us

Kerala

സഹായി സാന്ത്വനം ഐക്യദാർഢ്യ ക്യാമ്പയിനിന് നാളെ തുടക്കം

ജീവകാരുണ്യ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിന്റെയും ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായാണ് നാളെ മുതൽ ജൂൺ ആറ് വരെ ക്യാമ്പയിൻ നടത്തുന്നത്.

Published

|

Last Updated

കോഴിക്കോട് | എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സഹായി സാന്ത്വനം ഐക്യദാർഢ്യ ക്യാമ്പയിനിന് നാളെ തുടക്കമാകും. മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹായി വാദിസലാം, ഡയാലിസിസ് സെന്റർ, സാന്ത്വനം എന്നിവയുടെ കീഴിൽ നടക്കുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിന്റെയും ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായാണ് നാളെ മുതൽ ജൂൺ ആറ് വരെ ക്യാമ്പയിൻ നടത്തുന്നത്.

സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ, എം എൽ എമാരായ അഹ്്മദ് ദേവർകോവിൽ, സച്ചിൻ ദേവ്, ലിന്റോ ജോസഫ്, മത രാഷ്ട്രീയ നേതാക്കളായ ഡോ. ഫാദർ ജോൺ കെ കെ, എം എ റസാഖ്, എം മെഹ്്ബൂബ് തുടങ്ങിയവർ കാമ്പയിനിൽ പങ്കാളികളായി.
ക്യാമ്പയിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ജില്ലയിലെ പ്രാസ്ഥാനിക നേതാക്കളായ ടി കെ അബ്ദുർറഹ്്മാൻ ബാഖവി, സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ, അലവി സഖാഫി കായലം, മുനീർ സഖാഫി ഓർക്കാട്ടേരി, സി എം യൂസുഫ് സഖാഫി, ശാദിൽ നൂറാനി, ഹാഫിള് ശാഫി അഹ്‌സനി ആഹ്വാനം ചെയ്തു.

---- facebook comment plugin here -----

Latest