Kerala
തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം
തീ പിടുത്തതില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആലപ്പുഴ| തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് മുകള്‍ ഭാഗത്തെ മരുന്ന് സൂക്ഷിക്കുന്ന മുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഇന്ന് രാവിലെ 10.15നായിരുന്നു സംഭവം.
തീ പിടുത്തതില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായത്. അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടങ്ങി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.







