Kerala
സാമൂഹിക മാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ചു; കേസെടുത്ത് പോലീസ്
ബിനു എസ് നായര്‍ എന്ന പേരിലുള്ള അക്കൗണ്ടിനെതിരെയായിരുന്നു പരാതി.
പത്തനംതിട്ട|സാമൂഹിക മാധ്യമങ്ങള്‍ വഴി മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയെ അപമാനിച്ച സംഭവത്തില്‍ കേസെടുത്ത് പത്തനംതിട്ട പോലീസ്. സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. ബിനു എസ് നായര്‍ എന്ന പേരിലുള്ള അക്കൗണ്ടിനെതിരെയായിരുന്നു പരാതി.
ഡിവൈഎഫ്‌ഐ അടൂര്‍ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാലാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ബി എന്‍ എസ് ആക്ട്, ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്.






