Kerala
നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റേത് കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
സ്ഥിരമായ മര്‍ദ്ദനമാണ് മരണകാരണം.
തിരുവനന്തപുരം| നെടുമങ്ങാട് ചോറ് കൊടുക്കുന്നതിനിടെ ഒന്നരവയസുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്ഥിരമായ മര്‍ദ്ദനമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന വിവരം. ആന്തരിക അവയവങ്ങളില്‍ രക്തസ്രാവമുണ്ടായതായും കണ്ടെത്തി. കുട്ടിയുടെ മാതാവിനെയും രണ്ടാനച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
നെടുമങ്ങാട് സ്വദേശികളായ അഖില, അഷ്‌കര്‍ എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്. ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അഷ്‌കര്‍ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിച്ചത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് കുഞ്ഞിന് മരണം സംഭവിച്ചു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് അഷ്‌കര്‍ പറഞ്ഞത്. ഈ സമയം അഖില തമിഴ്‌നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പോലീസ് കേസെടുത്തിരുന്നു.
Content Highlights:
The postmortem report of the one-and-a-half-year-old toddler who died in Nedumangad, Thiruvananthapuram, has confirmed it as a case of murder. The report indicates that the child died due to continuous brutal assault, which led to severe internal bleeding in vital organs. Following these findings, the police have formally detained the toddler’s mother, Akhila, and stepfather, Ashkar. Although the stepfather initially claimed the child choked on food, the medical evidence clearly exposed the severe physical abuse.






