Connect with us

Kerala

സ്‌കൂട്ടറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ ഷെരീഫിനെതിരെ പോലീസ് കേസെടുത്തു.

Published

|

Last Updated

ഹൈദരാബാദ്| തെലുങ്കാനയിലെ വികാരാബാദില്‍ സ്‌കൂട്ടറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. സഹീറാബാദ് സ്വദേശി കവിരാജ് (40), ഭാര്യ പവാനി (35), മകള്‍ കീര്‍ത്തന (11) എന്നിവരാണ് മരിച്ചത്. മകന്‍ കാര്‍ത്തിക്കിനാണ് പരുക്കേറ്റു.

സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ ഷെരീഫിനെതിരെ പോലീസ് കേസെടുത്തു. രുക്മപൂരുള്ള പവാനിയുടെ വീട്ടില്‍ നിന്ന് കുടുംബം മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. തട്ടെപ്പള്ളിക്ക് സമീപം എത്തിയപ്പോള്‍ എതിരെ വന്ന ട്രക്ക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കവിരാജും പവാനിയും കീര്‍ത്തനയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരുക്കേറ്റ കാര്‍ത്തിക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷെരീഫ് അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

Latest