Connect with us

Achievements

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ദേശീയ ഗവേഷണ പുരസ്‌കാരം നേടി നൂറാനിമാര്‍

കൊടുവള്ളിയുടെ സവിശേഷമായ സ്വര്‍ണ വ്യാപാര പാരമ്പര്യത്തെയും വിപണി ഘടനയെയും ആസ്പദമാക്കി നടത്തിയ ഗവേഷണ പഠനത്തിനാണ് അംഗീകാരം.

Published

|

Last Updated

കോഴിക്കോട് | ജാമിഅ മദീനത്തുന്നൂര്‍ പൂര്‍വ വിദ്യാര്‍ഥികളായ ഡോ. കെ സി മുജീബ് റഹ്മാന്‍ നൂറാനിക്കും ഡോ. ഷാഹുല്‍ നൂറാനിക്കും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM) അഹമ്മദാബാദിന്റെ ഇന്ത്യ ഗോള്‍ഡ് പോളിസി സെന്റര്‍ നല്‍കുന്ന മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

കൊടുവള്ളിയുടെ സവിശേഷമായ സ്വര്‍ണ വ്യാപാര പാരമ്പര്യത്തെയും വിപണി ഘടനയെയും ആസ്പദമാക്കി നടത്തിയ ഗവേഷണ പഠനത്തിനാണ് അംഗീകാരം. കൊടുവള്ളി സ്വര്‍ണ വിപണിയുടെ സവിശേഷതകള്‍, കോര്‍പറേറ്റുകളുടെ സാന്നിധ്യം, സ്വര്‍ണ വ്യവസായ മേഖലയിലെ പ്രാദേശിക വളര്‍ച്ച എന്നിവ കേന്ദ്രീകരിച്ചായിരുന്നു പഠനം. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ മെയ് 21, 22 തീയതികളില്‍ നടന്ന ദേശീയ കോണ്‍ഫറന്‍സില്‍ വെച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 1,50,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.

ജാമിഅ മദീനത്തുന്നൂറില്‍ നിന്ന് ഏഴ് വര്‍ഷത്തെ ഇസ്‌ലാമിക് സ്റ്റഡീസ് പഠനം പൂര്‍ത്തിയാക്കിയ മുജീബ് റഹ്മാന്‍ നൂറാനിയും ഷാഹുല്‍ നൂറാനിയും ഗവേഷണ മേഖലയില്‍ മികവ് തെളിയിച്ചവരാണ്. നിലവില്‍ ഐ ഐ ടി കാണ്‍പൂരിലെ കൊട്ടക് സ്‌കൂള്‍ ഓഫ് സസ്റ്റയിനിബിലിറ്റിയില്‍ സീനിയര്‍ പ്രൊജക്ട് എക്‌സിക്യൂട്ടീവ് ഓഫീസറായ കെ സി മുജീബ് റഹ്മാന്‍ നൂറാനി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാണ്‍പൂരിലെ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് വിഭാഗത്തില്‍ നിന്നാണ് പി എച്ച് ഡി നേടിയത്. ഡോ. ഷാഹുല്‍ നൂറാനി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. നിലവില്‍ കോട്ടക്കലിലെ ബോള്‍സ്റ്റര്‍ ഫൗണ്ടേഷന്റെ അക്കാദമിക് ഡയറക്ടറാണ്. മികച്ച നേട്ടം കൈവരിച്ച ഇരുവരെയും ജാമിഅ മദീനത്തുന്നൂര്‍ അക്കാദമിക് കൗണ്‍സില്‍ അഭിനന്ദിച്ചു.

 

---- facebook comment plugin here -----

Latest