Connect with us

Kerala

ഗുണ്ടാ നേതാവിന് സഹായം നല്‍കിയ മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

പേട്ട സ്റ്റേഷനിലെ സിപിഒ മാരായ റിയാസ് ജെആർ, മുഹമ്മദ്‌ ഷാഫി, ശ്രീകുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. 

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരത്ത് ഗുണ്ടാ നേതാവിന് സഹായം നല്‍കിയ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പേട്ട സ്റ്റേഷനിലെ സിപിഒ മാരായ റിയാസ് ജെആർ, മുഹമ്മദ്‌ ഷാഫി, ശ്രീകുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.  തിരുവനന്തപുരം ഡിസിപിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പോലീസ് കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവ് രാജേഷിന് വിളിക്കാനായി  ഫോൺ കൊടുത്തുവെന്നും പ്രതി ആവശ്യപ്പെട്ട സാധനങ്ങൾ വാങ്ങിച്ചു നൽകിയെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  ഫോൺ ഉപയോഗിച്ച് പ്രതി സുഹൃത്തുക്കളെയും അഭിഭാഷകനെയും വിളിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ഡിസിപിയുടേതാണ് നടപടി. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ഡിസിപി ഉത്തരവിട്ടു.

 

 

---- facebook comment plugin here -----

Latest