Kerala
സിഐയെ കൈയേറ്റം ചെയ്ത എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
പോളിങ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ എസ്‌ഐയെയും സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം| പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദര്‍ശനത്തിനിടെ സിഐയെ കൈയേറ്റം ചെയ്ത എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. മ്യൂസിയം പോലീസ് സ്റ്റേഷനിലെ പ്രൊബേഷനറി എസ്‌ഐ കൃഷ്ണ മോഹനെതിരെയാണ് നടപടി. പാസ് ഇല്ലാതെ എത്തിയ എസ്‌ഐ കൃഷ്ണ മോഹനെ തടഞ്ഞതാണ് പ്രകോപിതനാവാന്‍ കാരണം.
കൂടാതെ, പോളിങ് ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ എസ്‌ഐക്കെതിരെയും നടപടിയെടുത്തു. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സതികുമാറിനാണ് സസ്‌പെന്‍ഷന്‍. സിറ്റി പോലീസ് കമ്മീഷണറുടേതാണ് നടപടി. എസ് ഐ മദ്യപിച്ചെത്തിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടിരുന്നു.
---- facebook comment plugin here -----


