Connect with us

Kozhikode

സൗജന്യ നീറ്റ് റിപീറ്റ് പഠനത്തിന് സ്കോളർഷിപ്പ് പരീക്ഷ; ജൂലൈ 11ന് മർകസ് നോളജ് സിറ്റിയിൽ

വിദഗ്ധ അധ്യാപകരുടെ മാർഗനിർദേശവും റെസിഡൻഷ്യൽ പഠനാന്തരീക്ഷവും ഉൾപ്പെടുന്ന സമഗ്ര പരിശീലനത്തിലൂടെയാണ് വിദ്യാർഥികളെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് സജ്ജരാക്കുക.

Published

|

Last Updated

കോഴിക്കോട്| സർക്കാർ മെഡിക്കൽ കോളേജുകളിൽ എം ബി ബി എസ് പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി സാഫ് ഫ്യൂച്ചർ ഡോക്ടേഴസ് സ്‌കോളർഷിപ്പ് പരീക്ഷ ജൂലൈ 11ന് മർകസ് നോളജ് സിറ്റിയിൽ നടക്കും.പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് കേരളത്തിലെ ആദ്യത്തെ പ്രീമിയം റെസിഡൻഷ്യൽ ട്രാൻസ്ഫോർമേഷൻ കാമ്പസായ മർകസ് നോളജ് സിറ്റിയിൽ നീറ്റ് 2027 റിപീറ്റ് ബാച്ചിൽ 100 ശതമാനം വരെ സ്കോളർഷിപ്പോടെ സൗജന്യ പരിശീലനം നേടാൻ അവസരമൊരുങ്ങും.

വിദഗ്ധ അധ്യാപകരുടെ മാർഗനിർദേശവും റെസിഡൻഷ്യൽ പഠനാന്തരീക്ഷവും ഉൾപ്പെടുന്ന സമഗ്ര പരിശീലനത്തിലൂടെയാണ് വിദ്യാർഥികളെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് സജ്ജരാക്കുക.
താൽപര്യമുള്ള വിദ്യാർഥികൾ https://sites.google.com/view/kinetixlearning/registrationsafexam എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് : +91 6235 100 400.

Content Highlights:
The SAF Future Doctors Scholarship exam will be held on July 11 at Markaz Knowledge City for MBBS aspirants. High-performing students can secure up to 100 percent scholarship for the NEET 2027 residential repeat batch. Interested candidates can register online or call for more details.