Connect with us

Kerala

കിഫ്ബിക്കെതിരെ സാഡിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു; തുടക്കമിട്ട ഒന്നില്‍നിന്നും പിറകോട്ടില്ല: മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി സഹായം ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  തുടക്കം കുറിച്ച ഒരു പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്നാക്കം പോകില്ലെന്ന് മുഖ്യമന്ത്രി. കിഫ്ബിക്കെതിരെ സാഡിസ്റ്റ് മനോഭാവമുള്ള ഒരുകൂട്ടര്‍ പ്രവര്‍ത്തിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്ത ചാന്‍സലേഴ്‌സ് യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്ബിക്കെതിരായ സി എ ജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിറകെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളം ഇന്നുള്ള നിലയില്‍ നിന്ന് ഒട്ടും മുന്നോട്ടുപോകരുതെന്നാണ് ഇവരുടെ ആഗ്രഹം. അല്‍പം പുറകോട്ടു പോയാല്‍ വളരെ സന്തോഷമാണിവര്‍ക്ക്. എന്നാല്‍ തുടക്കം കുറിച്ച ഒന്നില്‍ നിന്നും സര്‍ക്കാര്‍ പുറകോട്ടു പോകില്ല- മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി സഹായം ഉപയോഗിക്കുമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍വഴി ബജറ്റില്‍ ഉള്‍പ്പെടുത്താതെ കൂടുതല്‍ കടമെടുക്കുന്നത് ബാധ്യതകള്‍ വര്‍ധിപ്പിച്ച് സംസ്ഥാനത്തെ കടക്കെണിയിലാക്കുമെന്നാണ് സിഎജിയുടെ പ്രത്യേക റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിറകെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വലിയ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു.