Connect with us

multhaqal buhoos

സാദാത്ത് അക്കാദമി 'മുല്‍തഖല്‍ ബുഹൂസ്' അക്കാദമിക് കോണ്‍ഫറന്‍സ് സമാപിച്ചു

പൗരാണിക ഇസ്ലാമിക പണ്ഡിതരെ കുറിച്ച് സാദാത്ത് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ ശ്രദ്ധേയമായി.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ സാദാത്ത് അക്കാദമി സംഘടിപ്പിച്ച രണ്ടാമത് ‘മുല്‍തഖല്‍ ബുഹൂസ്’ അക്കാദമിക് കോണ്‍ഫറന്‍സ് സമാപിച്ചു. ‘ഇസ്ലാമിക് ഹിസ്റ്ററിയുടെ വേരുകളും ചക്രവാളങ്ങളും’ എന്ന ശീര്‍ഷകത്തില്‍ മൂന്ന് ദിവസമായി നടന്ന പരിപാടി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സങ്കുചിത താത്പര്യങ്ങള്‍ക്ക് വേണ്ടി ചരിത്രത്തെ വക്രീകരിക്കുന്ന നവയുഗത്തില്‍ യഥാര്‍ഥ ചരിത്രം ആധികാരിക സ്രോതസ്സുകളില്‍ നിന്ന് കരഗതമാക്കേണ്ടതുണ്ടെന്നും ഗവേഷണ വിദ്യാര്‍ഥികള്‍ ആഴമുള്ള പഠനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക ഖിലാഫതുകള്‍, ഇന്ത്യന്‍ മുസ്ലിം ചരിത്രം, കേരള മുസ്ലിം പാരമ്പര്യം, ക്രൊണോളജിക്കല്‍ സ്റ്റഡീസ്, ചരിത്ര ഗ്രന്ഥങ്ങളിലെ വൈവിധ്യം, മുസ്ലിം ശാസ്ത്രജ്ഞര്‍ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലായി 15ഓളം സെഷനുകളുണ്ടായിരുന്നു. കോണ്‍ഫറന്‍സിന്റെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന ചരിത്ര സെമിനാറില്‍ പൗരാണിക ഇസ്ലാമിക പണ്ഡിതരെ കുറിച്ച് സാദാത്ത് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ ശ്രദ്ധേയമായി.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, അബ്ദുല്‍ ഗഫൂര്‍ സഖാഫി കാവനൂര്‍, നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, സൈതലവി സഅദി പെരിങ്ങാവ്, ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, അസ്ലം സഖാഫി മൂന്നിയൂര്‍, അഹ്മദ് കാമില്‍ സഖാഫി മമ്പീതി, ഫള്ല്‍ അദനി കണ്ണമംഗലം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest