Kasargod
സഅദിയ്യ സമ്മേളനം: മെഗാ പാരന്റ്‌സ് മീറ്റ് ശ്രദ്ധേയമായി
ഇംഗ്ലീഷ് മീഡിയം, ഐ ടി ഐ, കിന്റര്‍ഗാര്‍ഡന്‍, ഹൈസ്‌കൂള്‍, അറബിക് വ്യുമന്‍സ് കോളജ് എന്നീ സ്ഥാപനങ്ങളുടെ ആയിരത്തിലേറെ രക്ഷിതാക്കളാണ് മീറ്റില്‍ സംബന്ധിച്ചത്.
സഅദിയ്യ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ പാരന്റ്‌സ് മീറ്റില്‍ ഫാറൂഖ് കോളജ് അസി. പ്രൊഫ. ഡോ. കെ എം ശരീഫ് പ്രഭാഷണം നടത്തുന്നു.
ദേളി | ഈമാസം 22, 23, 24 തിയ്യതികളില്‍ സഅദബാദില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 55-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ പാരന്റ്‌സ് മീറ്റ് ശ്രദ്ധേയമായി. ഇംഗ്ലീഷ് മീഡിയം, ഐ ടി ഐ, കിന്റര്‍ഗാര്‍ഡന്‍, ഹൈസ്‌കൂള്‍, അറബിക് വ്യുമന്‍സ് കോളജ് എന്നീ സ്ഥാപനങ്ങളുടെ ആയിരത്തിലേറെ രക്ഷിതാക്കളാണ് മീറ്റില്‍ സംബന്ധിച്ചത്.
ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളജ് അസി. പ്രൊഫ. ഡോ. കെ എം ശരീഫ് വിഷയാവതരണം നടത്തി.
കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍, ഇസ്മാഈല്‍ സഅദി പറപ്പള്ളി, ഉസ്മാന്‍ റസ സഅദി, അഹ്മദ് ഷെറിന്‍, സ്വാദിഖ് ആവളം, ബി എ അലി മൊഗ്രാല്‍, കെ എസ് മുഹമ്മദ് മുസ്തഫ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹനീഫ് അനീസ് സ്വാഗതവും കിന്റര്‍ ഗാര്‍ഡന്‍ പ്രിന്‍സിപ്പല്‍ സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.